തൊഴിൽമേളകൾക്കൊപ്പം സ്വയം തൊഴിൽ
സംരംഭങ്ങൾക്കും പിന്തുണ: മന്ത്രി വീണാ ജോർജ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ സംഘടിപ്പിച്ച 
നിയുക്തി മെഗാതൊഴിൽ മേള ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുന്നു


 പത്തനംതിട്ട തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്കും സർക്കാർ പിന്തുണ നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ സംഘടിപ്പിച്ച നിയുക്തി മെഗാതൊഴിൽ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ മേഖലയിലെ തുടക്കത്തിനൊപ്പം ഉദ്യോഗാർഥികൾക്ക് അനുഭവ പരിചയം ലഭിക്കുന്നതിനും തൊഴിൽമേളകൾ ഉപകരിക്കും. സർക്കാർ തലത്തിൽ നടക്കുന്ന തൊഴിൽ മേളകളിൽ ഉന്നത നിലവാരം പുലർത്തുന്ന കമ്പനികളും പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. മേളയിൽ 51 തൊഴിൽദാതാക്കളും 1000 അപേക്ഷകരും പങ്കെടുത്തു. 500 ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി. കാതോലിക്കേറ്റ് കോളജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. ആൻസി സാം, തിരുവനന്തപുരം മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി ജി സാബു, എംപ്ലോയ്മെന്റ് ഓഫീസർ (വി ജി) ജെ എഫ് സലിം, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി ജി വിനോദ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News