ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷൻ



പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക് 12.55 ലക്ഷം രൂപ നൽകി. ഫെഡറൽ ബാങ്ക് തിരുവല്ല റീജിയണൽ മേധാവി ഫിലിപ്പ് ഏബ്രഹാം അനുമതിപത്രം ആരോഗ്യമന്ത്രി വീണാ ജോർജിന്‌ കൈമാറി. ആശുപത്രി സൂപ്രണ്ട് എ അനിത, ആർഎംഒ ആഷിഷ് മോഹൻകുമാർ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ എം എം സോമൻ, അസോസിയേറ്റ് വൈസ് പ്രസിഡന്റ് കെ എൽ പ്രവീൺ എന്നിവർ പങ്കെടുത്തു. സ്‌കൂളുകൾ, ആശുപത്രികൾ, സ്‌പോർട്‌സ് അക്കാദമികൾ തുടങ്ങിയ മേഖലകളിലെ നിരവധി പ്രവർത്തനങ്ങൾക്കായി അനവധി പദ്ധതികളാണ് ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നത്. Read on deshabhimani.com

Related News