584 പേർക്ക് കൂടി, 
417 രോഗമുക്തർ



പത്തനംതിട്ട  ജില്ലയിൽ ഇന്നലെ 584 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 417 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട്‌ പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 582 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ച്‌ പേരുണ്ട്.  ഇതുവരെ ആകെ 131985 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 124458 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 125828 ആണ്.  ജില്ലക്കാരായ 5357 പേർ രോഗികളായിട്ടുണ്ട്. ആകെ 15194 പേർ നിരീക്ഷണത്തിലാണ്.ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി 8206 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2757 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മരണനിരക്ക് 0.38 ശതമാനമാണ്.  ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.89 ശതമാനവും ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.9  ശതമാനവുമാണ്. Read on deshabhimani.com

Related News