മുഴുവൻ പോളിയിലും എസ്എഫ്ഐ തരംഗം

പന്തളം പോളിടെക്നിക്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം


 പത്തനംതിട്ട പോളിടെക്നിക്  തെരഞ്ഞെടുപ്പിൽ ജില്ലയിലെ നാലിൽ നാലുപോളിയിലും ആധിപത്യം നേടി എസ്എഫ് ഐ.എംജി സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നേടിയ ഉജ്വല വിജയത്തിന് ശേഷമാണിത്‌. സമഭാവനയാർന്ന വിദ്യാർഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ എസ്എഫ്ഐ  തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എബിവിപി  അടക്കി ഭരിച്ചിരുന്ന പന്തളം എൻഎസ്എസ് പോളിടെക്നിക്കിൽ വലിയ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ  സാരഥികൾ വിജയിച്ചു.   അടൂർ മണക്കാല പോളിടെക്നിക്കിൽ കെഎസ്‌യു–-എബിവിപി സഖ്യത്തെ മുന്നൂറിൽപരം വോട്ടുകൾ നേടിയാണ് പരാജയപ്പെടുത്തിയത്.  വെച്ചൂച്ചിറ പോളിയിൽ നിരന്തരം അക്രമം സൃഷ്ടിച്ച എബിചിപിയെ നിലം തൊടീക്കാതെ വലിയ ഭൂരിപക്ഷത്തിലാണ്‌ എസ്എഫ്ഐ വിജയിച്ചത്‌. വെണ്ണിക്കുളം പോളിയിൽ എതിരില്ലാതെ എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വർഗീയതയ്ക്കും കേന്ദ്രസർക്കാരുടെ വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിനും കെഎസ്‌യു എബിവിപി സംഘടനകൾ ഉയർത്തുന്ന അക്രമ രാഷ്ട്രീയത്തിനും വർഗീയതയ്ക്കും എതിരെയുള്ള പോരാട്ടത്തിൽ എസ്എഫ്ഐക്കൊപ്പം  നിന്ന മുഴുവൻ വിദ്യാർഥികളെയും ജില്ലാ പ്രസിഡന്റ് ഷൈജു എസ് അങ്ങാടിക്കലും സെക്രട്ടറി അഡ്വ. അമൽ എബ്രഹാമും  അഭിവാദ്യം ചെയതു.     Read on deshabhimani.com

Related News