ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ 
ഉടന്‍ പിടികൂടണം:- കെ പി ഉദയഭാനു

സന്ദീപിന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ


പത്തനംതിട്ട തിരുവല്ല പെരിങ്ങരയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.  ഒരു തരത്തിലുള്ള രാഷ്‌ട്രീയ സംഘർഷവും നിലവിലില്ലാതിരുന്ന പ്രദേശമാണിത്‌. സന്ദീപിന്റെ ശരീരത്തിൽ നിരവധി കുത്തേറ്റിട്ടുണ്ട്. ആർഎസ്‌എസ്‌ ക്രിമിനൽ സംഘം  വളരെ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു എന്നതിന് തെളിവാണിത്. സംഘർഷം സൃഷ്ടിച്ച്‌ നാട്ടിൽ അരാജകത്വം വളർത്താനാണ്‌ ഇക്കൂട്ടരുടെ ശ്രമം.  അടുത്ത കാലത്തായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന്  നിരവധിപേർ കുടുംബമായി തന്നെ ബിജെപി –-ആർഎസ്എസ്  വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ  വന്നിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി, ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ ചെയ്തികളിൽ മനംമടുത്താണ് സിപിഐ എമ്മുമായി സഹകരിക്കാൻ ആളുകൾ എത്തുന്നത്. അതിൽ വിറളിപൂണ്ടാണ് ഇവർ അക്രമം നടത്തുന്നതെന്ന് സംശയിക്കുന്നു. അക്രമിസംഘത്തെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കെ പി ഉദയഭാനു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News