മനം നിറഞ്ഞു

സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ കുമ്പഴ തുണ്ടമൺകര സാറാമ്മ ഡേവിഡ്‌ (ഫയൽചിത്രം)


 പത്തനംതിട്ട അറുനൂറ്‌ രൂപയായിരുന്ന ക്ഷേമ പെൻഷൻ 1500 രൂപയാക്കിയപ്പോഴും ഇത്ര കൃത്യമായി വീട്ടിലെത്തിച്ചു നൽകുമെന്ന്‌ പെൻഷൻകാർ കരുതിയില്ല. മുമ്പുണ്ടായിരുന്ന കുടിശികയെല്ലാം തീർത്ത്‌ നൽകിയതിന്‌ പുറമേയാണിത്‌. മുമ്പ്‌ ഓണം, ക്രിസ്‌മസ്‌ കാലത്ത്‌ കിട്ടിയെങ്കിലായി എന്നതാണ്‌ അനുഭവം. കിട്ടിയാൽ തന്നെ പിന്നെയും കുടിശിക അവശേഷിക്കും. മറ്റൊരു വരുമാനവുമില്ലാത്ത പാവപ്പെട്ട വയോജനങ്ങൾ ആരെയും ആശ്രയിക്കാതെ മരുന്നും എണ്ണയുമൊക്കെ വാങ്ങുന്നത്‌ ഈ പെൻഷൻ തുക കൊണ്ടാണ്‌. അതാണ്‌ കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ അനന്തമായി മുടങ്ങിയത്‌. എൽഡിഎഫ്‌ ഗവൺമെന്റ്‌ അധികാരത്തിൽ വന്നപ്പോൾ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളിലൊന്നാണ്‌ തുക വർധിപ്പിക്കാനും കുടിശിക തീർത്തു നൽകാനുമുള്ള തീരുമാനം. അതനുസരിച്ച്‌ സഹകരണ ബാങ്കുകൾ മുഖേനയാണ്‌ പെൻഷൻ വിതരണം. സഹകരണ ജീവനക്കാരാണ്‌ വീടുകളിൽ എത്തിക്കുന്നത്‌.  ജില്ലയിൽ 101 സഹകരണ സംഘങ്ങളാണ്‌ ഈ കടമ നിർവഹിക്കുന്നത്‌. 59,076 ഗുണഭോക്‌താക്കളാണുള്ളത്‌. നിലവിൽ 8,08,84,000 രൂപയാണ്‌ വിതരണം ചെയ്യുന്നതെന്ന്‌ സഹകരണ വകുപ്പ്‌ ജോയിന്റ്‌ രജിസ്‌ട്രാർ എം ജി പ്രമീള ദേശാഭിമാനിയോട്‌ പറഞ്ഞു.   Read on deshabhimani.com

Related News