വികസന പദ്ധതികൾക്ക്‌ നാന്ദികുറിച്ച വ്യക്‌തി



റാന്നി മുൻ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്‌ണൻ ഓർമയാകുമ്പോൾ പത്തനംതിട്ട ജില്ലയ്‌ക്ക്‌ പ്രത്യേകിച്ച് കിഴക്കൻ മേഖലയായ റാന്നിക്ക്‌ പ്രത്യേകം കരുതൽ നൽകിയ വ്യക്‌തിയെയാണ്‌ നഷ്‌ടമാകുന്നത്‌.  റാന്നിയിൽ ഡിവൈഎഫ് എസ്പി ഓഫീസ് അനുവദിച്ചത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് . കൂടാതെ റാന്നി പൊലീസ് സ്റ്റേഷനിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 70 രൂപ ലക്ഷം രൂപ അനുവദിച്ചു നൽകിയിരുന്നു. ചിറ്റാർ പൊലീസ് സി ഐ ഓഫീസ് അനുവദിച്ചത് കോടിയേരിയാണ്. ഈ ഓഫീസ് ഉദ്ഘാടന വേദിയിലാണ് സീതത്തോടിന് പുതിയ ഫയർ സ്റ്റേഷൻ  അദ്ദേഹം പ്രഖ്യാപിച്ചത്. തുടർന്നുള്ള ബജറ്റിൽ ഇത്‌  ഉൾപ്പെടുത്തുന്നതിന് ആഭ്യന്തര വകുപ്പ് പ്രത്യേകം  ഇടപെട്ടിരുന്നു.  ഇങ്ങനെയാണ് സീതത്തോട് ഫയർ സ്റ്റേഷൻ യാഥാർഥ്യമാക്കിയത്. അടൂർ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് രണ്ടുകോടി രൂപയും ഏനാത്ത് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടവും അദ്ദേഹമാണ് അനുവദിച്ചത്. റാന്നിയുടെ ടൂറിസം മേഖലയ്ക്കും സമഗ്രമായ സംഭാവനകളാണ്  കോടിയേരി നൽകിയത്. പെരുന്തേനരുവി  ടൂറിസം പദ്ധതിക്ക് 3 കോടി രൂപ അനുവദിച്ചു. മണിയാർ ടൂറിസം പ്രോജക്റ്റിന് ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയും അനുവദിച്ചുണ്.  തുടർന്ന് ആദ്യ പിണറായി സർക്കാറിന്റെ കാലത്താണ്  മണിയാർ സമഗ്ര ടൂറിസം പദ്ധതിക്ക് അഞ്ചു കോടി രൂപ സർക്കാർ അനുവദിച്ചത്. ആങ്ങമൂഴി  ടൂറിസം പദ്ധതിക്ക് രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് വനമേഖലയിൽ കഴിഞ്ഞിരുന്ന ആദിവാസികളോട് പ്രത്യേക കാരുണ്യം കോടിയേരി  കാട്ടിയിരുന്നതായും മുൻ എംഎൽഎയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ രാജു എബ്രഹാം പറഞ്ഞു. കോടിയേരിയുടെ നിർദ്ദേശപ്രകാരമാണ് ശബരിമല വനമേഖലയിലെ ആദിവാസി ഊരുകളിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കുന്ന പദ്ധതിക്ക് സിപിഐ എം തുടക്കം കുറിച്ചത്. Read on deshabhimani.com

Related News