എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സമര പ്രചാരണ ജാഥ നാളെ തുടങ്ങും



പത്തനംതിട്ട എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തുടങ്ങുന്ന പ്രക്ഷോഭ  പ്രചാരണാർഥം രണ്ടു വാഹനജാഥകൾ ജില്ലയിൽ പര്യടനം നടത്തും. യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽ കുമാർ,  പ്രസിഡന്റ് എസ് ഭദ്രകുമാരി എന്നിവർ നയിക്കുന്ന  ജാഥകളാണ് അഞ്ചുമുതൽ എട്ടുവരെ ജില്ലയിൽ പര്യടനം നടത്തുക. ജാഥകൾ നാലിന് വൈകിട്ട് നാലിന് പത്തനംതിട്ട ടൗൺഹാളിന് സമീപം യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുക്കുന്ന പോസ്റ്റ്ഓഫീസ് മാർച്ചും  തൊഴിലാളി സംഗമവും നടക്കും. പത്തനംതിട്ടയിൽ യൂണിയൻ  സംസ്ഥാന ട്രഷറർ സൂസൻ കോടി ഉദ്ഘാടനം ചെയ്യും. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക,  തൊഴിലുറപ്പ് പദ്ധതി  തകർക്കുന്ന ഒരു മാസം 20 പ്രവർത്തി എന്ന  കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, 200 ദിവസം ജോലിയും 600 രൂപ കൂലിയും നൽകുക, കൃഷിയും ക്ഷീരവികസനവും  പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയൻ  പ്രക്ഷോഭം ആരംഭിക്കുന്നത്. Read on deshabhimani.com

Related News