ലളിതമായ തുടക്കം



പത്തനംതിട്ട ജില്ലയിലെ ഗാന്ധിജയന്തി വാരാചരണത്തിന് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. പത്തനംതിട്ട സെൻട്രൽ ജങ്‌ഷനിലെ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കലക്ടർ ഡോ. ദിവ്യ എസ് അയ്യർ,  നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ,  എഡിഎം ബി രാധാകൃഷ്ണൻ, ഡെപ്യുട്ടി എക്‌സൈസ് കമീഷണർ വി എ പ്രദീപ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. ജോസ് കളീയ്ക്കൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽകരണത്തിന്റെ ഭാഗമായി നടത്തുന്ന ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടികൾ ഉടൻ അരംഭിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അന്തരിച്ച സംസ്ഥാന മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ അദ്ദേഹം അനുസ്മരിച്ചു. ജില്ലാ ഭരണകേന്ദ്രം, തദ്ദേശസ്വയംഭരണം, ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ്, എക്‌സൈസ്, പൊലീസ്, പൊതുമരാമത്ത് വകുപ്പുകളുടെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിരുന്നു. കായികതാരങ്ങൾ, സർവോദയ മണ്ഡലം പ്രസിഡന്റ് ഭേഷജം പ്രസന്നകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി മണിലാൽ, ഹുസൂർ ശിരസ്തദാർ ബീന ഹനീഫ്, കലക്ടറേറ്റ്‌ ജൂനിയർ സൂപ്രണ്ട് സുനിത സുരേന്ദ്രൻ, ഉഷാകുമാരി മാടമൺ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News