ലാസ്‌റ്റ്‌ ബെൽ വരെയും 
മലയാളത്തെ പുണർന്ന്‌

അധ്യാപകൻ പി വിനായക് ഫസ്റ്റ് ബെൽ മലയാളം ക്ലാസിൽ


പത്തനംതിട്ട  വിക്ടേഴ്സ് ചാനലിലൂടെയുള്ള ഫസ്റ്റ് ബെൽ മലയാളം ക്ലാസുകൾ വിദ്യാർഥികളുടെ സാന്നിധ്യവും ഇടപെടലുകളും കൊണ്ട് ശ്രദ്ധേയമാകുന്നു. ഓൺലൈനിൽ അധ്യാപകനൊപ്പം ചേർന്ന് ക്ലാസ് റൂം സാഹചര്യത്തിലേക്ക് എത്തുന്ന അഞ്ചാം ക്ലാസ് കേരള പാഠാവലിയിലെ ചങ്ങമ്പുഴയുടെ 'മലയാള നാടേ ജയിച്ചാലും ' എന്ന പാoമാണ് കുട്ടികളും അധ്യാപകരും ഇരുകൈയും നീട്ടി സ്വീകരിച്ചത്. കവിത കുട്ടികൾക്ക് ഹൃദിസ്ഥമാക്കിയത് ചെട്ടികുളങ്ങര സ്വദേശിയും കുറിയന്നൂർ എംടിഎച്ച്എസ് അധ്യാപകനുമായ പി വിനായക് ആണ്. പഠനത്തോടൊപ്പം അനുബന്ധപ്രവർത്തനങ്ങളും കുട്ടികളുടെ ക്ലാസ്റൂം സാഹചര്യത്തിലെ ഇടപെടലുകളും ഓൺലൈൻ സാധ്യതകളാക്കി മാറ്റാമെന്ന് ഇദ്ദേഹത്തിന്റെ ക്ലാസ് വ്യക്തമാക്കുന്നു. കവിയും അധ്യാപകനുമായ പി രാമൻ, ഡോ. ആർ ഹരിശ്ചന്ദ്രൻ എന്നിവരും ക്ലാസിൽ അതിഥികളായെത്തി. 2013ൽ കേരള യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടർ അവാർഡ്, സൂര്യ ഫെസ്റ്റിവെൽ, കേരള സംഗീത നാടക അക്കാദമി നാടക മത്സരം, ദേശീയ സരസ്വതി രംഗ് മഹോത്സവം, വൈലോപ്പിളളി സംസ്കൃതി ഭവൻ തുടങ്ങിയ പ്രമുഖ വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട് ഈ അധ്യാപകൻ.  Read on deshabhimani.com

Related News