കുന്നോളം ആശങ്ക...



  മല്ലപ്പള്ളി  കുന്നന്താനം പഞ്ചായത്തിൽ ഏഴു പേർക്കു കൂടി സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചു.ആഞ്ഞിലിത്താനത്ത് രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ കുടുംബാംഗങ്ങളാണ് ഏഴു പേരും.ഇതോടെ മല്ലപ്പള്ളി താലൂക്കിലെ നാല്‌ പഞ്ചായത്തുകളിലായി സമ്പർക്ക രോഗികളുടെ എണ്ണം 58 ആയി.  കോട്ടാങ്ങൽ പഞ്ചായത്തിലാണ് ഏറ്റവും അധികം രോഗബാധിതർ ഉള്ളത്. ലഭ്യമായ കണക്കുകൾ പ്രകാരം 36 പേർക്കാണ് ഇവിടെ സമ്പർക്ക രോഗബാധ. എട്ടുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. കുന്നന്താനം പഞ്ചായത്തിൽ പതിനാറ്‌ പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. പഞ്ചായത്തിലെ മൂന്നു വാർഡുകളിലാണ്സമ്പർക്ക രോഗം സ്ഥിരീകരിച്ചത്. എഴുമറ്റൂർ കല്ലൂപ്പാറ പഞ്ചായത്തുകളിൽ മൂന്ന് പേർക്ക് വീതം സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കല്ലൂപ്പാറയിലെ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. താലൂക്കിൽ രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ മൽസ്യ വ്യാപാരികളും. നാലു പേർ ആരോഗ്യ പ്രവർത്തകരുമാണ്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം പതിനഞ്ചായത് ആശങ്ക വർധിപ്പിക്കുന്നു.ഇവർക്ക് കുമ്പഴ, ചങ്ങനാശേരി, കുറ്റപ്പുഴ ക്ലസ്റ്ററുകളിൽ നിന്നാകാം രോഗബാധയെന്നു കരുതുന്നു.കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ കോട്ടാങ്ങൽ പഞ്ചായത്തിൽ കലക്ടർ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.  പഞ്ചായത്തിലെ അവശ്യസാധന വിൽപ്പന ചൊവ്വ,ശനി ദിവസങ്ങളിൽ രാവിലെ പത്തു മുതൽ നാലു വരെ പരിമിതപ്പെടുത്തി. പഞ്ചായത്തിൽ നിന്നും പുറത്തേക്കോ പഞ്ചായത്തിലേക്കോ ആളുകൾക്ക് സഞ്ചരിക്കാനാവില്ല.     Read on deshabhimani.com

Related News