ഇനിയും സാന്ത്വനമാകാൻ



 കോന്നി  കോന്നി ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി വർഗീസ് ബേബി, കോന്നി പഞ്ചായത്ത് വാർഡ്- 12 എലിയറയ്ക്കൽ എൽഡി എഫ് സ്ഥാനാർഥി ടി രാജേഷ് കുമാർ എന്നിവർ മത്സര രംഗത്ത് ആദ്യമാണ്‌. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി സാന്ത്വന പരിചരണ രംഗത്ത്  പ്രവർത്തിച്ചവരാണ്. കോന്നി കേന്ദ്രമാക്കി 2013 ൽ രൂപീകരിച്ച ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ്‌ സെക്രട്ടറിയാണ് ടി രാജേഷ് കുമാർ. സൊസൈറ്റി ഭരണ സമിതിയംഗവും പാലിയേറ്റീവ് വിഭാഗം ഏരിയ കൺവീനറുമാണ് വർഗീസ് ബേബി. കോന്നി, മലയാലപ്പുഴ, പ്രമാടം,വള്ളിക്കോട്, അരുവാപ്പുലം പഞ്ചായത്തുകളാണ് സൊസൈറ്റിയുടെ പ്രവർത്തനമേഖല. ആരും സംരക്ഷിക്കാനില്ലാത്ത 600ഓളം കിടപ്പ് രോഗികൾക്ക് മരുന്നും ഭക്ഷ്യകിറ്റും സൊസൈറ്റി നൽകി വരുന്നു. ഡോക്ടർമാരും നേഴ്സുമാരും പരിശീലനം ലഭിച്ച സന്നദ്ധ വളന്റിയർമാരും ആഴ്‌ചയിലൊരിക്കൽ രോഗികളെ വീട്ടിലെത്തി പരിചരിക്കുന്നു. ലോക് ഡൗൺ കാലത്ത്‌ നിരവധി രോഗികളെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു.  വർഗീസ് ബേബി എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് വന്നു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം, സിപിഐ എം അരുവാപ്പുലം ലോക്കൽ സെക്രട്ടറി  എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐ എം കോന്നി ഏരിയ കമ്മിറ്റിയംഗം, കെഎസ്കെടിയു ജില്ലാ കമ്മിറ്റിയംഗം. രാജേഷ് കുമാർ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ , സിപിഐ എം കോന്നി ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം, ബാലസംഘം ഏരിയ കൺവീനർ, ജില്ലാ കമ്മിറ്റിയംഗം, കോന്നി ബ്ലോക്ക് മോട്ടോർ തൊഴിലാളി സഹകരണ സംഘം ഭരണ സമിതിയംഗം. ജലനിധി പദ്ധതിയുടെ പഞ്ചായത്ത് ഫെഡറേഷൻ സെക്രട്ടറിയായും ഇ കെ ശേഖർ സ്മാരക ലൈബ്രറി സെക്രട്ടറിയായും പ്രവർത്തിക്കുന്നു.   Read on deshabhimani.com

Related News