സമാധാനമായി



 പത്തനംതിട്ട സംസ്ഥാന സർക്കാരിന്റെ വികസന മിഷനുകളിൽ പ്രമുഖമായ ലൈഫ് മിഷൻ പ്രവർത്തനങ്ങളിൽ  ജില്ല ശ്രദ്ധേയമായ നേട്ടമാണ്‌ കൈവരിച്ചത്‌. മുൻകാലങ്ങളിൽ പൂർത്തീകരിക്കാതെ കിടന്നവയുടെ പൂർത്തീകരണമാണ് ഒന്നാം ഘട്ടമായി ഏറ്റെടുത്തത്. 1188 വീടുകളിൽ 1171 (98.48ശതമാനം) എണ്ണം പൂർത്തീകരിച്ച് സംസ്ഥാനത്ത്‌ മൂന്നാം സ്ഥാനത്താണ് ജില്ല. രണ്ടാം ഘട്ടമായി ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമാണമാണ് ഏറ്റെടുത്തത്.  2273 പേർ ഇതിനോടകം കരാർവച്ച് ഭവന നിർമാണം ആരംഭിച്ചു.ഇതിൽ 1999 പേർ ഇതിനോടകം നിർമാണം പൂർത്തീകരിച്ചു. നഗരസഭകളിലൂടെ പിഎംഎവൈ (അർബൻ) എന്നപേരിലും ബ്ലോക്ക് പഞ്ചായത്തുകളിലൂടെ പിഎംഎവൈ (ഗ്രാമീൺ)എന്ന പേരിലും ഭവന നിർമാണ പദ്ധതി നടന്നുവരുന്നു. പിഎംഎവൈ (അർബൻ) ൽ 1164ഉം പിഎംഎവൈ(ഗ്രാമീൺ)ൽ 710ഉം  പട്ടികജാതി വകുപ്പ് മുഖേന 1114 വീടും, പട്ടിക വർഗ വകുപ്പ് മുഖേന 544 വീടുകളും ഫിഷറീസ് വകുപ്പുകൾ മുഖേന 10 വീടും  പൂർത്തീകരിച്ചു.   മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുക. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത് 2110 പേരെയാണ്. അവരിൽ 603 പേർ പട്ടികജാതിയിലും 26 പേർ പട്ടിക വർഗ വിഭാഗത്തിലും പെട്ടതാണ്. സ്വന്തമായി ഭൂമി കണ്ടെത്തുന്നവർക്ക് ഭൂമിയുടെ വില തദ്ദേശ സ്ഥാപനങ്ങൾ നൽകും. ഭവന നിർമാണത്തിനുള്ള തുക ത്രിതല സ്ഥാപനങ്ങളും ലൈഫ് മിഷനും ചേർന്ന് നൽകും. കൂടുതൽ ഗുണഭോക്താക്കളുള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ പൊതു സ്ഥലം ലഭ്യമാകുന്നപക്ഷം ലൈഫ് മിഷനും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായോ മിഷൻ നേരിട്ടോ പാർപ്പിട സമുച്ചയങ്ങൾ നിർമിച്ച് ലഭ്യമാക്കും.പന്തളം നഗരസഭയിൽ മുടിയൂർക്കോണത്ത് 6.256 കോടി രൂപ അടങ്കലിൽ 44 യൂണിറ്റുകളുള്ള രണ്ട് ടവറുകളുടെ നിർമാണം ആരംഭിച്ചു.ഏഴംകുളംപഞ്ചായത്ത് ലഭ്യമാക്കിയ ഏനാത്ത് പ്രദേശത്തുള്ള സ്ഥലത്ത് 56 യൂണിറ്റുകളുള്ള ഫ്ളാറ്റിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. കടമ്പനാട്ടുള്ള റവന്യൂ വകുപ്പ് വക സ്ഥലത്ത് ല 56 യൂണിറ്റുകളുള്ള സമുച്ചയത്തിന്റെ ടെണ്ടർ നടപടി പുരോഗമിക്കുന്നു. ഏനാദിമംഗലത്ത്‌ കെഐപി വകസ്ഥലത്ത് സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി 40 യൂണിറ്റുള്ള ഫ്ളാറ്റ് നിർമിക്കും. 2017ൽ തയാറാക്കിയ ലൈഫ്മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവരിൽ നിന്ന് പുതിയ അപേക്ഷ ക്ഷണിച്ചിരുന്നു. തുടർ നടപടികൾ പഞ്ചായത്ത് ഇലക്ഷൻ കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന്‌ ലൈഫ് മിഷൻ  ജില്ലാ കോ ഓർഡിനേറ്റർ സി പി സുനിൽ അറിയിച്ചു.    Read on deshabhimani.com

Related News