വാനിലുയരും ശാന്തിയുടെ നക്ഷത്രങ്ങൾ



 മല്ലപ്പള്ളി  ആനിക്കാട് മാരിക്കൽ ശാന്തി കുടുംബശ്രീ പ്രവർത്തകർ വർണ ബൾബുകൾ കൊണ്ട് നിർമിക്കുന്ന നക്ഷത്രങ്ങൾ വർണ മനോഹരം. ഒരു കാൽ പൂർണമായും മറ്റൊന്ന് ഭാഗികമായും തളർന്ന പുള്ളോലിക്കൽ സൂസൻ ജോണിനും സഹപ്രവർത്തകരായ സഞ്ജില ബെന്നി,വൽസമ്മ ബിനോയി, ഏലിയാമ്മ, അമ്മിണി കുട്ടപ്പൻ എന്നിവർക്കും ഇതാണ് ഏക വരുമാന മാർഗം. പെരുമ്പാവൂരിൽ നിന്നും ആവശ്യമായ സാധനങ്ങളെത്തിച്ചാണ് നക്ഷത്ര നിർമാണം. ജില്ലാ മിഷൻ പ്രത്യാശ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപയായിരുന്നു മുലധനം. മിന്നി തെളിയുന്ന നക്ഷത്രങ്ങൾ മാത്രമല്ല കുടയും പേപ്പർ പേനയുമെല്ലാം ഇവർ വിപണിയിലെത്തിക്കുന്നു. ഇടതുപക്ഷ സർക്കാർ കുടുബശ്രീയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളിലാണ് പ്രത്യാശയുടെ താരകങ്ങൾ തെളിക്കുന്നത്. Read on deshabhimani.com

Related News