ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ



 പത്തനംതിട്ട  ആഭ്യന്തര, വിനോദസഞ്ചാര  മന്ത്രിയായിരുന്ന സമയത്ത് ജില്ലയുടെ  വിനോദസഞ്ചാര മേഖലയുടെ  വികസനത്തിനും  മികച്ച പിന്തുണ നൽകിയിരുന്നു കോടിയേരി. വിവിധ ടൂറിസം പദ്ധതികൾക്ക്  അത് ഏറെ ​ഗുണപ്രദമാകുകയും ചെയ്തെന്ന് അന്ന് എംഎൽഎകൂടിയായിരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ രാജു ഏബ്രഹാം അനുസ്മരിച്ചു.   പെരുന്തേനരുവിക്ക് മൂന്നുകോടി,  അടൂരിലെ നെടുങ്കുന്നത്തുമലയ്ക്ക്  മൂന്നുകോടി,  പോളച്ചിറയിലെ ടൂറിസം വികസനത്തിന് രണ്ടുകോടി,  മണിയാർ ടൂറിസത്തിന്  50 ലക്ഷം, ആങ്ങമൂഴിയിലെ വിനോദസഞ്ചാര പദ്ധതിക്ക്  2 കോടി എന്നിവ കൊടിയേരി മന്ത്രിയായിരുന്നപ്പോൾ അനുവദിച്ചതാണ്. ശബരിമലയിൽ സുരക്ഷാ  പ്രശ്നം നേരിട്ട് മനസ്സിലാക്കാനും ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നേരിട്ട് തന്നെ കോടിയേരി എത്തിയിരുന്നു. അന്ന് പമ്പ മുതൽ സന്നിധാനം വരെ ഒരു പ്രായസവും കൂടാതെ കയറി അന്ന് അവിടെ തങ്ങി  ഉയർന്ന പൊലിസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയാണ് മല ഇറങ്ങിയത്. പമ്പയിലും ശബരമലയിലും ഹോൾ ബോഡി സ്കാനർ സ്ഫാപിച്ചതും കോടിയേരിയുടെ നിർദേശപ്രകാരമായിരുന്നു.  അതിനു ശേഷം പാർടി സെക്രട്ടറിയാപ്പോൾ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളെയും  ഇടതുപക്ഷത്തേക്ക് അടുപ്പിക്കുന്നതിൽ പിണറായിയോടൊപ്പം കോടിയേരിയും നിർണായക പങ്കാണ് വഹിച്ചതെന്ന് രാജു ഏബ്രഹാം അനുസ്മരിച്ചു. Read on deshabhimani.com

Related News