59 സമ്പർക്കം



സ്വന്തം ലേഖകൻ പത്തനംതിട്ട ജില്ലയിൽ ശനിയാഴ്‌ച 85 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 12 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 59 പേർ സമ്പർക്കത്തിലൂടെ ബാധിച്ചവരുമാണ്. ചങ്ങനാശേരി ക്ലസ്റ്ററുമായി ബന്ധപ്പെട്ട് കോട്ടാങ്ങൽ കേന്ദ്രീകരിച്ചും, കുറ്റപ്പുഴ കേന്ദ്രീകരിച്ചും ഓരോ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 1532 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 673 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ രണ്ടു പേർ മരണമടഞ്ഞു. ശനിയാഴ്‌ച 42 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1061 ആണ്. Read on deshabhimani.com

Related News