മഹിളാ അസോസിയേഷന്‍ 
പ്രതിഷേധിച്ചു

മന്ത്രി വീണാ ജോർജിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ മഹിളാ അസോസിയേഷൻ പത്തനംതിട്ടയിൽ നടത്തിയ യോഗം സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്‌ഘാടനം ചെയ്യുന്നു


പത്തനംതിട്ട ആരോഗ്യമന്ത്രി വീണാ ജോർജിനെ അപകീർത്തിപ്പെടുത്താനുള്ള ക്രൈം നന്ദകുമാറിന്റെ   ശ്രമത്തിനെതിരെയും  എകെജി സെന്ററിന് നേരെ  നടന്ന ബോംബ് ആക്രമണത്തിൽ പ്രതിഷേധിച്ചും  മഹിളാ അസോസിയേഷൻ  നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ യോഗം ചേർന്നു. നഗരസഭാ ബസ് സ്റ്റാൻഡിന്  സമീപം ചേർന്ന യോഗം അസോസിയേഷൻ  സംസ്ഥാന പ്രസിഡന്റ്‌  സൂസൻ കോടി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് നിർമലാ ദേവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജി ശ്രീലേഖ, പി കെ ജയശ്രീ, ആബിദ് ഭായി,ജയ ദേവദാസ്, സവിത അജയകുമാർ എന്നിവർ സംസാരിച്ചു. ഇന്ദിരാദേവി അധ്യക്ഷയായി.  കോന്നി ചന്ത മൈതാനിയിൽ സൂസൻ കോടി ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി തുളസിമണിയമ്മ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജി സി ബാബു, സുജാത അനിൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി വി പുഷ്പവല്ലി സ്വാഗതവും ഏരിയ ആക്ടിങ്‌ സെക്രട്ടറി ജലജാ പ്രകാശ് നന്ദിയും പറഞ്ഞു. അടൂരിൽ പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ  ഉദ്‌ഘാടനം ചെയ്‌തു. ആർ ഉണ്ണികൃഷ്‌ണപിള്ള, ബി സതികുമാരി, സുധാക്കുറുപ്പ് , ജയശ്രീ, രാധാ രാമചന്ദ്രൻ , ശ്രീജ പ്രകാശ് എന്നിവർ സംസാരിച്ചു. റാന്നിയിൽ പ്രതിഷേധ പ്രകടനവും യോഗവും സിപിഐ എം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ സുരേന്ദ്രൻ, ബിന്ദു ചന്ദ്രമോഹനൻ, ഗിരിജാ മധു, ലീലാ ഗംഗാധരൻ എന്നിവർ സംസാരിച്ചു തിരുവല്ല കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡ്‌  കോർണറിൽ നടന്ന പ്രതിഷേധയോഗം സിപിഐ എം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കെ സി മനുഭായി അധ്യക്ഷയായി. അനു വി ജോൺ,  സി പി ശോഭ,  പ്രീതാജയൻ, ജോളി, അഡ്വ. ജെനു മാത്യു, അഡ്വ. ആർ മനു എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News