തെരുവ്‌ നായ കടിച്ച് 
പത്തിലേറെ പേർക്ക്‌ പരിക്ക്‌



കോന്നി  കലഞ്ഞൂർ മുതൽ വകയാർ വരെ വിവിധ പ്രദേശങ്ങളായി തെരുവ് നായ പത്തിലധികം പേരെ കടിച്ചു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയണ്‌ സംഭവം.  വഴിയാത്രികരെ ആണ് നായ കടിച്ചത്. വകയാർ സ്വദേശി തോമസ്‌ വർഗീസ്‌ ( 69 ), ജിത്തു മിനി വർഗീസ്‌ ( 21), കലഞ്ഞൂർ സ്വദേശി ജ്യോതികുമാർ, വൈഗ, രാജൻ നായർ, കോന്നി സ്വദേശി അനിൽ കുമാർ, അതിരുങ്കൽ നിവാസി രാധ, കൂടൽ സ്വദേശി സിദ്ധാർഥ വിനോദ്, പത്തനംതിട്ട സ്വദേശി ദേവൂട്ടി, അന്യസംസ്ഥാന തൊഴിലാളി അജാസ് എന്നിവർക്കാണ് കടിയേറ്റത്. എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ്‌ നൽകി. ചില വളർത്തു നായ്‌ക്കളെയും തെരുവുനായ കടിച്ചു. കടിയേറ്റ കൊല്ലൻപടി സന്തോഷിന്റെ വളർത്തുനായയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.     Read on deshabhimani.com

Related News