നാടിന്‌ കൈത്താങ്ങാവാൻ അദാലത്ത്



പത്തനംതിട്ട  സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന "കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തുകളിലേക്കുള്ള പരാതികൾ ശനിയാഴ്‌ച മുതൽ സമർപ്പിക്കാമെന്ന് കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. അദാലത്തിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകർക്കായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നടത്തി.  ജില്ലയിലെ പഞ്ചായത്ത് അടിസ്ഥാനത്തിലെ മികച്ച സംരംഭക പാട്ടക്കാല അക്ഷയ സംരംഭക കൊച്ചന്നാമ്മ കുര്യൻ, നഗര സഭാതലത്തിൽ മികച്ച സംരംഭകനായ പത്തനംതിട്ടയിലെ അക്ഷയ സംരംഭകൻ ടി എ ഷാജഹാൻ എന്നിവർക്കുള്ള പുരസ്‌കാരം കലക്ടർ നൽകി. മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ, മസ്റ്ററിംഗ് എന്നിവ സംബന്ധിച്ച പരിശീലനവും നല്കി. Read on deshabhimani.com

Related News