ഗോത്രമേഖലയിൽ സമ്പൂർണ 
വിദ്യാഭ്യാസ വികസനം വേണം



ചെർപ്പുളശേരി ഗോത്രമേഖലയിൽ സമഗ്ര വിദ്യാഭ്യാസ വികസനം സമ്പൂർണമാക്കണമെന്ന്‌ എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ഗോത്ര ഭാഷ മാത്രം സംസാരിക്കുന്ന ആദിവാസി ഊരുകളിൽനിന്ന് സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് മലയാളത്തിലെ പാഠഭാഗങ്ങൾ അറിയാതെവരുന്ന സാഹചര്യം ഒഴിവാക്കാനും ഗോത്രഭാഷ വഴങ്ങാത്ത അധ്യാപകർക്ക് കുട്ടികളെ സഹായിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഊർജിതമാക്കണം.  അട്ടപ്പാടിയുടെ സവിശേഷമായ ഭൗതിക സാമൂഹ്യ സാഹചര്യങ്ങൾകൊണ്ട് വിവിധ സർക്കാർ, സർക്കാരിതര സംവിധാനങ്ങളെ ഏകോപിപിച്ചുള്ള പ്രവർത്തനം ഏറ്റെടുക്കണം. സമാപനദിവസം ജില്ലാ സെക്രട്ടറി എസ് വിപിൻ  പ്രവർത്തന റിപ്പോർട്ടിലും സംസ്ഥാന സെക്രട്ടറി പി എം ആർഷോ  സംഘടനാ റിപ്പോർട്ടിലും നടന്ന ചർച്ചക്ക്‌ മറുപടി പറഞ്ഞു. കേന്ദ്ര നിർവാഹക സമിതിയംഗം വി വിചിത്ര, ഡിഎൈഫ്‌ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ എന്നിവർ സംസാരിച്ചു. അബിൻ  ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.   പി അരുൺദേവ്‌ പ്രസിഡന്റ്‌ , 
എസ് വിപിൻ സെക്രട്ടറി  ചെർപ്പുളശേരി എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റായി പി അരുൺദേവിനെയും  സെക്രട്ടറിയായി എസ് വിപിനിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ മുഹമ്മദ്‌ ഷാദുലി, കെ പ്രേംജിത്ത്, എസ് സുബിത്ത് (വൈസ് പ്രസിഡന്റ്‌), കെ സി നിമേഷ്, വി അഭിഷേക്, എൻ രശ്മി (ജോയിന്റ്‌ സെക്രട്ടറി). Read on deshabhimani.com

Related News