ലഹരിക്കെതിരെ നാടക സ്‌ക്രിപ്റ്റ് ക്ഷണിച്ചു



പാലക്കാട്‌ ലഹരി, മാലിന്യ നിർമാർജനം എന്നീ ആശയങ്ങളുടെ പ്രചാരണത്തിനായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന ബോധവൽക്കരണ നാടകവണ്ടി അവതരണത്തിനായി നാടകത്തിന്റെ സ്‌ക്രിപ്റ്റ് ക്ഷണിച്ചു. പരമാവധി 15 കുട്ടികൾ ഉൾപ്പെടുന്ന മൂന്ന് സംഘങ്ങൾക്ക് 30 മിനിറ്റ് ദൈർഘ്യമുള്ള നാടകം പരിശീലിപ്പിക്കുന്നതിനും വിദ്യാർഥികളെ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെത്തിച്ച് നാടകം അവവതരിപ്പിക്കുന്നതിനും സന്നദ്ധരായവരായിരിക്കണം. സ്‌ക്രിപ്റ്റുകൾ ജൂൺ ഏഴിന് വൈകിട്ട് അഞ്ചിനകം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ലഭ്യമാക്കണം.  സ്‌ക്രിപ്റ്റിനൊപ്പം വ്യക്തിഗത വിവരങ്ങൾ, യോഗ്യത, നാടകപ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ കൂടി നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന നാടകത്തിന്റെ പകർപ്പവകാശം ജില്ലാ പഞ്ചായത്തിൽ നിക്ഷിപ്തമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 9496837668. Read on deshabhimani.com

Related News