കെ സുരേന്ദ്രനെതിരെ പരാതി നല്‍കി



പാലക്കാട് സ്ത്രീകളെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജില്ലയിലും പരാതി നൽകി മഹിളാ അസോസിയേഷൻ.  പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ഭാരവാഹികൾ പരാതി നൽകി. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌, സംസ്ഥാന കമ്മിറ്റി അം​ഗം കെ ബിനുമോൾ, ട്രഷറർ എൻ സരിത എന്നിവർ ചേർന്നാണ് പരാതി നൽകിയത്. Read on deshabhimani.com

Related News