മഹാത്മാവിന്റെ പ്രോജ്വലസ്‌മരണയിൽ യുവത



പാലക്കാട്‌ ഹിന്ദുത്വ വർഗീയവാദികളുടെ വെടിയുണ്ടയേറ്റ്‌ രക്തസാക്ഷിത്വം വരിച്ച മഹാത്മാവിന്റെ പ്രോജ്വലസ്‌മരണയിൽ ഡിവൈഎഫ്‌ഐ ‘ഗാന്ധിസ്‌മൃതി’യും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ‘രാഷ്‌ട്രപിതാവിനെ കൊന്നവർ രാഷ്‌ട്രത്തെ കൊല്ലുകയാണ്‌; പ്രതിരോധമുയർത്തുക’ മുദ്രാവാക്യമുയർത്തിയാണ്‌ തിങ്കളാഴ്‌ച 16 ബ്ലോക്ക്‌ കേന്ദ്രത്തിലും രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചത്‌. ഷൊർണൂരിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആലത്തൂരിൽ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്തു. തൃത്താലയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീയും ഒറ്റപ്പാലത്ത് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീനും കൊല്ലങ്കോട്ട്‌ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവനും പുതുശേരിയിൽ ജില്ലാ ട്രഷറർ എം രൺദീഷും ശ്രീകൃഷ്ണപുരത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രനും ചിറ്റൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി എം ശശിയും മണ്ണാർക്കാട് ബ്ലോക്ക്‌ സെക്രട്ടറി കെ ശ്രീരാജും മുണ്ടൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി കെ നാരായണദാസും ഉദ്‌ഘാടനം ചെയ്‌തു.    ചെർപ്പുളശേരിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസും വടക്കഞ്ചേരിയിൽ കെ പ്രേംകുമാർ എംഎൽഎയും ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി രതീഷ് കുഴൽമന്ദത്തും എസ് ഷക്കീർ അട്ടപ്പാടിയിലും പി കെ ഷിബി കൃഷ്ണ പാലക്കാടും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. സി പി ചിത്രഭാനു പട്ടാമ്പിയിലും ഗാന്ധിസ്‌മൃതി ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News