കേളി പുരസ്‌കാരം ഡോ. പുനലൂർ 
സോമരാജന്



മണ്ണാർക്കാട് പുനലൂർ ഗാന്ധിഭവൻ മാനേജിങ്‌ ട്രസ്റ്റിയും സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജന് കേളി പുരസ്‌കാരം 12 ന് സമ്മാനിക്കുമെന്ന് കേളി മണ്ണാർക്കാട് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും വെങ്കല ശിൽപ്പവുമടങ്ങുന്നതാണ് കേളി അവാർഡ്. ആറാം വാർഷികാഘോഷ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. സംസ്ഥാനത്ത് വയോജനങ്ങൾക്ക് സേവനംനൽകുന്ന വ്യക്തികൾക്കോ സ്ഥാപനത്തിനോ ആണ്‌ പുരസ്‌കാരം നൽകുന്നത്‌. ഭിന്നശേഷിക്കാരും മനോരോഗികളും അവശനിലയിൽ കഴിയുന്നവരുമായ 1,262 വയോജനങ്ങളെയാണ്‌ പുനലൂർ ഗാന്ധിഭവനിൽ പരിപാലിക്കുന്നത്‌. വൈകിട്ട് അഞ്ചിന് മണ്ണാർക്കാട് വിജയ്ജ്യോതി ഓഡിറ്റോറിയത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി പുരസ്‌കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ കേളി ഭാരവാഹികളായ ടി എസ് പ്രകാശ്, പി എ ഹസ്സൻ മുഹമ്മദ്, പി അച്യുതനുണ്ണി, കെ അനുരാഗ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News