ചരിത്രത്തിലിടം നേടിയ കെ മോഹനന്റെ ഇടുക്കി അഴിമതി റിപ്പോർട്ട്‌



1966 കാലത്ത് ഇടുക്കി അണക്കെട്ട്‌ നിർമാണ കരാർ പണിയിലെ വെട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കെ മോഹനൻ തയ്യാറാക്കിയ പരമ്പരയിലൂടെയാണ്. 13 ഭാഗമായി ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച പരമ്പരയാണ് അണക്കെട്ട്‌ നിർമാണത്തിന്റെ മറവിൽ നടന്ന വലിയ കൊള്ള തുറന്നുകാണിച്ചത്.  വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും കരാറുകാരായ ഹിന്ദുസ്ഥാൻ കൺസ്ട്രക്‌ഷൻ കമ്പനിയും ചേർന്നാണ് കോടികളുടെ വെട്ടിപ്പ് നടത്തിയത്. ബോർഡിന്റെ  വക്കീലിനെ  ഉപയോഗപ്പെടുത്തിയാണ് മോഹനൻ വാർത്ത കണ്ടെത്തിയത്. ദേശാഭിമാനി വാർത്ത അക്കാലത്ത്‌ വലിയ കോളിളക്കമുണ്ടാക്കി. 1967ൽ അധികാരമേറ്റ ഇ എം എസ്‌ സർക്കാർ അഴിമതി അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് ശങ്കരനെ കമീഷനായി നിയമിച്ചു. ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതായിരുന്നു ജസ്റ്റിസ് ശങ്കരന്റെ അന്വേഷണ റിപ്പോർട്ട്. കോടതിയിൽ എത്തിയ കേസിൽ നിരവധി ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടു. ദേശാഭിമാനിക്കും പത്രപ്രവർത്തകൻ എന്ന നിലയിൽ കെ മോഹനനും കൂടുതൽ അഭിമാനകരമായ വാർത്താപരമ്പരയായി അത്‌ ചരിത്രത്തിൽ ഇടംനേടി.  മോഹനന്റെ കൊച്ചിയിലെ പത്രപ്രവർത്തന കാലത്താണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. മറ്റ്‌ പത്രങ്ങൾക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളിയും പ്രതിസന്ധിയുമാണ്‌ ദേശാഭിമാനി നേരിട്ടത്‌. നേതാക്കളെല്ലാം അറസ്‌റ്റിലായ ഘട്ടത്തിലും പത്രം ഇറക്കുന്നതിൽ നേതൃപരമായ പങ്കു വഹിക്കാൻ കെ മോഹനന്‌ സാധിച്ചു. Read on deshabhimani.com

Related News