കിടപ്പുരോഗികൾക്ക്‌ പച്ചക്കറി നൽകി എൻജിഒ യൂണിയൻ



  പാലക്കാട്‌ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എൻജിഒ യൂണിയൻ നടത്തിയ പച്ചക്കറിക്കൃഷി വിളവെടുപ്പിന്റെ ജില്ലാ ഉദ്‌ഘാടനം ആലത്തൂരിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആർ സാജൻ നിർവഹിച്ചു.  വണ്ടാഴി കുടുംബാരോഗ്യകേന്ദ്രത്തിലെ ഒരേക്കറിൽ നടത്തിയ കൃഷിയിൽ നിന്നുള്ള മുഴുവൻ പച്ചക്കറികളും പഞ്ചായത്തിലെ കിടപ്പുരോഗികൾക്ക്‌ സൗജന്യമായി വിതരണം ചെയ്യും. ഹെല്‍ത്ത് ഇൻസ്‌പെക്ടർ സിദ്ധാർഥന്‌ പച്ചക്കറി കൈമാറി. ആലത്തൂർ ഏരിയ കമ്മിറ്റിക്ക്‌‌കീഴിലാണ്‌ കൃഷി ചെയ്‌തത്‌.   ഏരിയ ട്രഷറർ സി എ കൃഷ്ണൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ സന്തോഷ് കുമാർ, ജില്ലാകമ്മിറ്റി അംഗം ബി രാജേഷ് എന്നിവർ സംസാരിച്ചു.  ഏരിയ സെക്രട്ടറി ജി ജിഷ സ്വാഗതവും യൂണിറ്റ് കൺവീനർ അൻവർ നന്ദിയും പറഞ്ഞു. ജില്ലയിൽ 60 കേന്ദ്രങ്ങളിൽ യൂണിയൻ നടത്തുന്ന പച്ചക്കറിക്കൃഷി വരും ദിവസങ്ങളിൽ വിളവെടുക്കും.   Read on deshabhimani.com

Related News