രക്തദാനം; ഡിവൈഎഫ്ഐക്ക്‌ പുരസ്‌കാരം

കൂടുതല്‍ രക്തം നല്‍കിയ സംഘടനയ്ക്കുള്ള പുരസ്കാരം ജില്ലാ ആശുപത്രി സൂപ്രണ്ട് കെ ശ്രീദേവിയിൽനിന്ന് 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍ ഏറ്റുവാങ്ങുന്നു


പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ രക്തംദാനം ചെയ്‌ത സംഘടനക്കുള്ള പുരസ്കാരം ഇത്തവണയും ഡിവൈഎഫ്ഐക്ക്. ലോക രക്തദാന ദിനാഘോഷങ്ങളുടെ ഭാ​ഗമായാണ് ജില്ലാ ആശുപത്രി പുരസ്കാരം പ്രഖ്യാപിച്ചത്. 14 രക്തദാന ക്യാമ്പുകളാണ് ഡിവൈഎഫ്ഐ ഒരു വർഷത്തിൽ നടത്തിയത്‌. ജില്ലാ ആശുപത്രി സൂപ്രണ്ട് കെ ശ്രീദേവിയിൽനിന്ന് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ പുരസ്കാരം ഏറ്റുവാങ്ങി. പ്രസിഡന്റ് ആർ ജയദേവൻ, ട്രഷറർ എം രൺദീഷ് എന്നിവർ പങ്കെടുത്തു. മുൻവർഷങ്ങളിലും ഡിവൈഎഫ്ഐക്കാണ് പുരസ്കാരം ലഭിച്ചത്. കോവിഡ് കാലത്ത് ജില്ലയില്‍ ആദ്യമായി പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചതും ഡിവൈഎഫ്ഐയാണ്. Read on deshabhimani.com

Related News