10 ദിവസം- 185 രോഗികൾ രോഗമുക്തർ 43 മാത്രം



പാലക്കാട്‌ ജില്ലയിൽ കഴിഞ്ഞ പത്തു ദിവസത്തിനകം കോവിഡ്‌–-19 സ്ഥിരീകരിച്ചത്‌ 185 പേർക്ക്‌. ഇക്കാലയളവിൽ രോഗമുക്തരായത്‌ 43പേർ‌ മാത്രം. ജൂൺ 20 മുതൽ 29വരെയുള്ള കണക്കാണിത്‌. രോഗികളുടെ എണ്ണം വർധിക്കുമ്പോഴും രോഗമുക്തർ കുറയുന്നത്‌ ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നു‌. പത്തുദിവസത്തിനകം ഒമ്പതു പേർക്ക്‌ സമ്പർക്കത്തിലൂടെ‌ രോഗം സ്ഥിരീകരിച്ചു. 20 മുതൽ 27വരെ തുടർച്ചയായ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടക്കസംഖ്യയായിരുന്നു. ഇതിൽ 20ന്‌ 23, 23ന്‌ 27, 25ന്‌ 24, 26ന്‌ 23, 27ന്‌ 25 എന്നിങ്ങനെ ദിവസങ്ങളിൽ‌ കൂടുതൽ പേർക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ചു‌‌. നാലുപേർ മാത്രം പോസിറ്റീവ്‌ ആയ 28നാണ്‌ അൽപ്പം ആശ്വാസമുണ്ടായത്‌. ജില്ലയിൽ ആദ്യ കോവിഡ്‌ സ്ഥിരീകരിക്കുന്നത്‌ മാർച്ച്‌ 24നാണ്‌.  മൂന്നുമാസം പിന്നിടുമ്പോൾ ആകെ രോഗികളുടെ എണ്ണം 498ആയി ഉയർന്നു. നേരത്തേ 10–-12 ദിവസത്തിൽ രോഗം ഭേദമായിരുന്നു. എന്നാൽ,‌‌ ഇപ്പോൾ 20–-25 ദിവസം പിന്നിട്ടിട്ടും രോഗമുക്തി നേടുന്നില്ല‌. ജൂൺ 20ന്‌ പത്ത്‌, 22ന്‌ 12 എന്നീ ദിവസങ്ങളിലാണ്‌ കോവിഡ്‌ മുക്തരുടെ എണ്ണം രണ്ടക്കത്തിലെങ്കിലുമെത്തിയത്‌‌. 21ന്‌ ഒന്ന്‌, 23ന്‌ പൂജ്യം, 24ന്‌ ഒന്ന്‌ എന്നിങ്ങനെയാണ്‌ രോഗമുക്തരുടെ കണക്ക്‌. രോഗം ഭേദമാകുന്നവരുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണവും വർധിച്ചു. Read on deshabhimani.com

Related News