500 കേന്ദ്രങ്ങളിൽ പ്രവാസി ധർണ



പാലക്കാട് കേന്ദ്രസർക്കാരും യുഡിഎഫും പ്രവാസികളോട് കാണിക്കുന്ന വിവേചന നിലപാടിനും അപവാദപ്രചാരണത്തിനുമെതിരെ കേരള പ്രവാസി സംഘം പ്രതിഷേധദിനം ആചരിച്ചു. പ്രതിഷേധത്തിന്റെ ഭാ​ഗമായി ജില്ലയിൽ അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ ധർണ നടത്തി. കോവിഡ‍് മാർ​ഗനിർദേശം പാലിച്ച് ഓരോ പഞ്ചായത്തിലും അഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധിച്ചത്‌.   ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരിയിൽ സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ നിർവഹിച്ചു. എ ടി വർഗീസ്‌ കുട്ടി അധ്യക്ഷനായി.  പ്രവാസിസംഘം ജില്ലാ സെക്രട്ടറി വി കെ ഉമ്മർ, എം കെ ശശി, വിജയൻ എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് ജില്ലാ പ്രസി‍ഡന്റ് കെ മജീദ് ഉദ്ഘാ‌ടനം ചെയ്‍തു. പാലക്കാ‌ട്ട്‌ നടന്ന പ്രതിഷേധസമരം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്‍തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ മൂസ സംസാരിച്ചു. പാലക്കാട് ചന്ദ്രനഗർ പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്‍തു. ‌ ആലത്തൂരിൽ കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്‍തു. സംസ്ഥാന കമ്മിറ്റി അം​ഗം എം എ നാസർ സംസാരിച്ചു. കൂറ്റനാട്ട്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി സെയ്‍താലിക്കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് എ വി മുഹമ്മദ് എന്നിവർ സംസാരിച്ചു.  തൃത്താലയിൽ സംസ്ഥാന കമ്മിറ്റി അം​ഗം നബീസ, തരൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി പത്മനാഭൻ, ഒറ്റപ്പാലത്ത് ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം വി അഷറഫ്, പട്ടാമ്പിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി യാഹു, ചെർപ്പുളശേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News