സുരേഷ്‌കുമാർ റിമാന്‍ഡില്‍



പാലക്കാട് പാലക്കയം കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ്‌കുമാർ 14 ദിവസത്തെ റിമാൻഡിൽ. തൃശൂർ വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. മൂന്ന് ദിവസത്തെ കസ്റ്റഡിക്കുശേഷമാണ് അന്വേഷകസംഘം  വീണ്ടും കോടതിയിൽ ഹാജരാക്കിയത്. അന്വേഷണ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി.  സുരേഷിന്റെ വിശദ മൊഴിയടക്കമുള്ള റിപ്പോർട്ടാണ് നൽകിയത്. കൈക്കൂലിപ്പണം വില്ലേജ് ഓഫീസർക്കുൾപ്പെടെ നൽകിയെന്ന മൊഴി വിജിലൻസ് ​ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇതിൽ വിശദ അന്വേഷണമുണ്ടാകും. പങ്ക് തെളിയിക്കപ്പെട്ടാൽ നടപടിക്കായി റവന്യു വകുപ്പിന്‌ റിപ്പോർട്ട് നൽകും. Read on deshabhimani.com

Related News