തടഞ്ഞേ തീരൂ കാട്ടാനകളെ



മലമ്പുഴ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയ കര്‍ഷകര്‍ വാളയാര്‍ ഫോറസ്‌റ്റ്‌ റേഞ്ച് ഓഫീസ് ഉപരോധിച്ചു. കര്‍ഷകസംഘം മലമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പുല്ലംകുന്നത്ത് അടക്കം ചുരുളിക്കൊമ്പനിറങ്ങി വ്യാപക കൃഷി നാശമുണ്ടാക്കിയ സാഹചര്യത്തിലാണ് വീണ്ടും കര്‍ഷകര്‍ സമരവുമായി എത്തിയത്. ഓഫീസിലേക്ക് വന്ന ഡിഎഫ്ഒ കുറ ശ്രീനിവാസിനെ തടഞ്ഞുനിര്‍ത്തി കര്‍ഷകര്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. എ പ്രഭാകരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒയുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് നാശം വിതച്ച ആനകളെ അയ്യപ്പന്‍മലയിലേക്ക് കയറ്റിവിട്ടതായി ഡിഎഫ്ഒ അറിയിച്ചു.  ആർആർടി 
പിക്കറ്റ് സ്ഥാപിക്കും ആനകൾ വരുന്ന വഴികളിൽ ആർആർടി പിക്കറ്റ് സ്ഥാപിക്കാൻ ചർച്ചയിൽ തീരുമാനമായി. വൈദ്യുതി വേലി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും. കർഷകർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകും. ധോണിയിലും അകമലവാരത്തും തൂക്കുവേലി  സ്ഥാപിക്കും. ഉപരോധ സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ രാധിക മാധവൻ, കർഷകസംഘം ഏരിയ സെക്രട്ടറി വി സേതുമാധവൻ, പ്രസിഡന്റ്‌ വിനോയ് ചാക്കോ, ജോസ് മാത്യൂസ്, കെ കെ പ്രമോദ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News