നെന്മാറയിൽ പുലിയിറങ്ങി
നായയെ പിടിച്ചു

പുലിയുടെ സിസിടിവി ദൃശ്യം


കൊല്ലങ്കോട്  നെന്മാറ അകമ്പാടത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി. അകമ്പാടം സുധീഷിന്റെ വളർത്തുനായയെയാണ്‌ പുലി പിടിച്ചത്‌. രാവിലെ നായയെ കാണാത്തതിനെ തുടർന്ന് വീട്ടിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്‌. ബുധൻ പുലർച്ചെ ഒന്നോടെ എത്തിയ പുലി നായയെ കഴുത്തിൽ കടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ക്യാമറയിലുണ്ട്‌. വിവരമറിയിച്ചതിനെ തുടർന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. Read on deshabhimani.com

Related News