ജില്ലയിൽ 2,725 ഹെക്ടറിൽ തരിശ്‌ കൃഷി



സ്വന്തം ലേഖിക പാലക്കാട്‌ ജില്ലയിൽ 2,725 ഹെക്ടർ  തരിശുഭൂമിയിൽ കൃഷി ചെയ്യുന്നു. കൃഷി വകുപ്പിന്റെ 2022 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ ആകെ കണ്ടെത്തിയ 3,019 ഹെക്ടറിൽ നിന്നാണ്‌ ഇത്രയധിക സ്ഥലത്ത്‌ കൃഷി വ്യാപകമാക്കാനായത്‌. സംഘമായും ഒറ്റയ്‌ക്കായും 5,833 പേരാണ്‌ കൃഷി ചെയ്യുന്നത്‌.   സംസ്ഥാന സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിയാണ്‌  ഇത്രയധികം ഹെക്ടറിൽ കൃഷിയിറക്കാൻ സഹായകരമായത്‌. ആകെ കൃഷിയിൽ 292 ഹെക്ടറിൽ നെല്ല്‌, 460.5 ഹെക്ടറിൽ പച്ചക്കറി, 633 ഹെക്റിൽ പഴ വർഗങ്ങൾ, 169 ഹെക്ടറിൽ പയർ വർഗങ്ങൾ, 507 ഹെക്ടറിൽ കിഴങ്ങുവർഗങ്ങൾ,  100 ഹെക്ടറിൽ ചെറുധാന്യങ്ങൾ, 119 ഹെക്ടറൽ റബർ, 16 ഹെക്ടറിൽ മത്സ്യക്കൃഷി, 5.5 ഹെക്ടറിൽ കോഴിക്കൃഷി, 17 ഹെക്ടറിൽ കന്നുകാലി വളർത്തൽ തുടങ്ങിയവയും 406 ഹെക്ടറിൽ മറ്റ്‌ കൃഷികളുമുണ്ട്‌.  കുടാതെ 2022–-23 വർഷത്തിൽ 112.5 ഹെക്ടർ തരിശുഭൂമിയിൽകൂടി കൃഷിയിറക്കിയിട്ടുണ്ട്‌. ജില്ലയിൽ ഒരു വർഷം 2,00,928 ഹെക്ടറിലാണ്‌ ആകെ കൃഷി ചെയ്യുന്നത്‌. ഇതിൽ രണ്ട്‌ വിളകളിലായി നെൽകൃഷിയാണ്‌ കൂടുതൽ, 77,121 ഹെക്ടർ. 56,000 ഹെക്ടറിൽ തെങ്ങ്‌ കൃഷിയും 25,301 ഹെക്ടറിൽ വാഴക്കൃഷിയും 6,463 ഹെക്ടറിൽ പച്ചക്കറി കൃഷിയുമുണ്ട്‌. സർക്കാർ ഉഴവുകൂലി നൽകിത്തുടങ്ങിയതും ഇൻഷുറൻസ്‌ തുക വർധിപ്പിച്ചതുമൊക്കെ കൃഷി ചെയ്യാൻ പ്രോത്സാഹനമായിട്ടുണ്ട്‌. സുഭിക്ഷ കേരളം പദ്ധതിയിലൂടെയുള്ള സമ്മിശ്ര കൃഷി പ്രോത്സാഹനവുമുണ്ട്‌. വർഷങ്ങളായി തരിശുകിടന്ന പ്രദേശങ്ങളിൽ കുടുംബശ്രീ കൂട്ടായ്മകളും സംഘടനകളും ചേർന്ന്‌ കൃഷിയിറക്കി.  ആവശ്യമായതിന്റെ 7.18 ശതമാനം അരി മാത്രമാണ് സംസ്ഥാനത്ത്‌  ഉൽപ്പാദിപ്പിക്കുന്നത്.   Read on deshabhimani.com

Related News