മലക്കപ്പാറയിലേക്ക് കെഎസ്ആര്‍ടിസി ഉല്ലാസയാത്ര തുടങ്ങി

മലക്കപ്പാറയിലേയ്ക്ക് പുറപ്പെടുന്നതിനുമുമ്പ് യാത്രക്കാർ ഒലവക്കോട്ട് ഒത്തുചേർന്നപ്പോൾ


പാലക്കാട്  നെല്ലിയാമ്പതിയിലേക്കുള്ള ഉല്ലാസ യാത്ര ഹിറ്റായതിനു പിന്നാലെ മലക്കപ്പാറ യാത്രയും വിജയകരമാക്കി കെഎസ്ആർടിസി. ഞായറാഴ്ച തൃശൂരിലെ മലക്കപ്പാറയിലേക്ക് ഒരു കെഎസ്ആർടിസി സർവീസാണ് നടത്തിയത്.  ജില്ലയിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഉല്ലാസ യാത്ര ആരംഭിച്ചത്.  "നാട്ടിൻപുറം ബൈ ആനപ്പുറം' എന്ന പേരിൽ നെല്ലിയാമ്പതിയിലേക്ക് തുടങ്ങിയ വിനോദ യാത്രയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.  നിലവിൽ നെല്ലിയാമ്പതിയിലേക്ക് നാല് സർവീസും മലക്കപ്പാറയിലേക്ക് ഒരു സർവീസുമാണ് നടത്തുന്നത്. ഡിസംബറോടെ കൂടുതൽ സർവീസ്‌ ആരംഭിക്കും. മലമ്പുഴ അടക്കമുള്ള ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ആലോചനയുണ്ട്‌. അട്ടപ്പാടിയിലേക്കും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാൽ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തിൽ ഉല്ലാസ യാത്ര നടത്തും. ടിക്കറ്റിതര വരുമാന സാധ്യത പരമാവധി ഉപയോ​ഗപ്പെടുത്താനാണ് കെഎസ്ആർടിസി ശ്രമം. ഫുഡ് ഓൺ വീൽസ്, ഫുഡ് ഓൺ മിൽമ എന്നിങ്ങനെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ ആരംഭിച്ച മിൽമയിലും കൂടുതൽ പേർ എത്തുന്നുണ്ട്. Read on deshabhimani.com

Related News