മിൽമ ഫുഡ്‌ട്രക്കായി 
കെഎസ്‌ആർടിസി



  മിൽമ ഫുഡ്‌ട്രക്കായി 
കെഎസ്‌ആർടിസി പാലക്കാട്‌ മിൽമ ഉൽപ്പന്നങ്ങൾ ഇനി കെഎസ്‌ആർടിസി ബസിൽ ലഭിക്കും. പാലക്കാട്‌ കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ ശനിമുതൽ മിൽമ ഫുഡ്‌ ട്രക്ക്‌ പ്രവർത്തിച്ചുതുടങ്ങും. രാവിലെ ഒമ്പതിന്‌ സ്‌പീക്കർ എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. പാലക്കാട്‌ നഗരസഭാ ചെയർപേഴ്‌സൺ പ്രിയ അജയൻ താക്കോൽ നൽകും. കൗൺസിലർ ഇ ഫൈറോജ ആദ്യവിൽപ്പന നടത്തും.  മലബാർ മേഖലാ യൂണിയൻ ഉൽപ്പാദിക്കുന്ന മിൽമയുടെ എല്ലാ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കെഎസ്‌ആർടിസിയുമായി സഹകരിച്ച്‌  ഫുഡ്‌ട്രക്ക്‌ പദ്ധതി നടപ്പാക്കുന്നത്‌. കെഎസ്‌ആർടിസിയുടെ പഴയ ബസ്‌ നവീകരിച്ച്‌ ഡിപ്പോകളിൽ വ്യാവസായിക പ്രധാന്യമുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച്‌ ഉൽപ്പന്നങ്ങൾ വിൽക്കും.   കെഎസ്‌ആർടിസിക്കും മിൽമയ്‌ക്കും ഒരുപോലെ ഗുണകരമാകുന്നതാണ്‌ പദ്ധതി.   Read on deshabhimani.com

Related News