പോപ്പുലര്‍ ഫ്രണ്ട് നിരോധനം: 
ജില്ലയിലും നിരീക്ഷണം ശക്തം



പാലക്കാട് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെത്തുടർന്ന് ജില്ലയിലും നിരീക്ഷണം ശക്തം. പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. സംസ്ഥാനത്താകെ നിരീക്ഷണം ഏർപ്പെടുത്തിയതിന്റെ ഭാ​ഗമായാണ് ജില്ലയിലും നിരീക്ഷണം. നിരോധനത്തെത്തുടർന്ന് ജില്ലയിൽ പ്രകടനങ്ങളോ യോ​ഗം ചേരലോ നടക്കുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നത്. രാത്രിയിലടക്കം നിരീക്ഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.  നിരോധന ഉത്തരവ് ലഭിച്ചാലുടൻ തുടർനടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ നിരോധന ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചിട്ടില്ല. ഇത് കിട്ടിയാലുടൻ ഓഫീസുകൾ സീൽ ചെയ്യുന്ന നടപടിയിലേക്ക് കടക്കും. ബുധനാഴ്ച പരിശോധനകളോ ആളുകളെ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിട്ടില്ലെന്ന് പാലക്കാട് ഡിവൈഎസ്‍പി വി കെ രാജു അറിയിച്ചു. Read on deshabhimani.com

Related News