എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്‌ തുടക്കം



 ചെർപ്പുളശേരി എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ചെർപ്പുളശേരിയിൽ ആവേശോജ്വല തുടക്കം. ആയിരക്കണക്കിന്‌ വിദ്യാർഥികൾ അണിനിരന്ന റാലി നഗരസഭാ ബസ്‌സ്റ്റാൻഡിൽനിന്ന്‌ തുടങ്ങി പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ സമാപിച്ചു. പൊതുസമ്മേളനം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്‌തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പി ജിഷ്ണു അധ്യക്ഷനായി. കേന്ദ്ര നിർവാഹക സമിതി അംഗം വി വിചിത്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ രശ്മി, കെ സി നിമേഷ്, ജില്ലാ സെക്രട്ടറി എസ് വിപിൻ, സ്വാഗതസംഘം ചെയർമാൻ കെ നന്ദകുമാർ, പി മമ്മിക്കുട്ടി എംഎൽഎ, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം കെ മുഹമ്മദ് ഷാദുലി എന്നിവർ സംസാരിച്ചു. വിവിധ സംഘടനകൾ അഭിവാദ്യമർപ്പിച്ചു. പ്രതിനിധി സമ്മേളനം തിങ്കൾ രാവിലെ പത്തിന് റോഷൻ ന​ഗറിൽ (ചൈതന്യ കൺവൻഷൻ സെന്റർ) സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യും. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.   Read on deshabhimani.com

Related News