യുവതിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ 
സ്വദേശി അറസ്‌റ്റിൽ



 മണ്ണാർക്കാട്  യുവതിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സ്വദേശി  അറസ്‌റ്റിൽ.  പാനൂർ ചെണ്ടയോട് കുഞ്ഞിപറമ്പത്ത് വീട്ടിൽ കെ പി യാസറി (34)നെയാണ് മണ്ണാർക്കാട് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മണ്ണാർക്കാട്ടുകാരിയും  വിവാഹിതയുമായ യുവതിയെയാണ്‌  ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി  പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ്  സംഭവം .   യുവതിയിൽ നിന്നു വാങ്ങിയ സ്വർണവും പണവും തിരികെ നൽകാമെന്ന് വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.  സിഐ ബോബിൻ മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.   മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ   ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.   Read on deshabhimani.com

Related News