പോക്‌സോ കേസിൽ ആർഎസ്എസ് 
പ്രവർത്തകൻ അറസ്റ്റിൽ

സനൂപ്


ചിറ്റൂർ  പോക്സോ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. വിളയോടി അയോധ്യ നഗർ സ്കൂൾകാട് സനൂപ് ( 30 ) ആണ് മീനാക്ഷീപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വിളയോടിയിലെ സജീവ ആർഎസ്എസ് പ്രവർത്തകനാണ് സനൂപ്.  പതിനാലു വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തിലാണ് അറസ്റ്റ്. ഒരു മാസം മുമ്പാണ്  സംഭവം. പെൺകുട്ടി ശിശു സംരക്ഷണ വകുപ്പിന് നൽകിയ മൊഴിയിലാണ് നടപടി. Read on deshabhimani.com

Related News