കുഴൽമന്ദം, ചെർപ്പുളശേരി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങി

സിപിഐ എം കുഴൽമന്ദം ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ സിപിഐ എം കുഴൽമന്ദം, ചെർപ്പുളശേരി ഏരിയ സമ്മേളനങ്ങൾ ശനിയാഴ്‌ച തുടങ്ങി. കുഴൽമന്ദം ഏരിയ സമ്മേളനം ടി കെ ആറുമുഖൻ നഗറിൽ (കുളവൻമൊക്ക്‌ വിനായക ഓഡിറ്റോറിയം) സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ചെർപ്പുളശേരി ഏരിയ സമ്മേളനം പി രാമകൃഷ്‌ണൻ നഗറിൽ (വല്ലപ്പുഴ കെഎസ്‌എം കൺവൻഷൻ സെന്റർ) സംസ്ഥാന കമ്മിറ്റിയംഗം ഗിരിജ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.  കുഴൽമന്ദം സമ്മേളനത്തിൽ പി ഗംഗാധരൻ പതാക ഉയർത്തി. ആർ സുരേന്ദ്രൻ, വി മോഹനൻ, എം എം അസ്സനാർ, പി ഷേളി എന്നിവരടങ്ങിയതാണ്‌ പ്രസീഡിയം. വി പ്രഭാകരൻ (മിനുട്‌സ്‌), എ ചന്ദ്രൻ (പ്രമേയം), ടി കെ ദേവദാസ് (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. എ അനിതാനന്ദൻ രക്തസാക്ഷി പ്രമേയവും ടി കെ ദേവദാസ് അനുശോചന പ്രമേയവും സെക്രട്ടറി എസ് അബ്ദുൾറഹ്മാൻ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി എൻ കണ്ടമുത്തൻ, വി കെ ചന്ദ്രൻ, വി ചെന്താമരാക്ഷൻ എന്നിവർ പങ്കെടുക്കുന്നു. സ്വാഗതസംഘം ചെയർമാൻ എ ചന്ദ്രൻ സ്വാഗതം പറഞ്ഞു.  പൊതുചർച്ച തുടങ്ങി.136 പ്രതിനിധികൾ. ചെർപ്പുളശേരിയിൽ കെ വേണുഗോപാൽ പതാക ഉയർത്തി. ഇ ചന്ദ്രബാബു, പി കെ മുഹമ്മദ്‌ ഷാഫി, എ പി ലതിക എന്നിവരടങ്ങുന്നതാണ്‌ പ്രസീഡിയം. എം സിജു (പ്രമേയം), പി കെ ഇസ്‌ഹാഖ്‌(മിനുട്‌സ്‌), കെ നന്ദകുമാർ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി കമ്മിറ്റികളെ തെരഞ്ഞെടുത്തു.  എം സിജു രക്തസാക്ഷി പ്രമേയവും ഇ വിനോദ്‌കുമാർ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി കെ ബി സുഭാഷ്‌ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ശശി, ടി കെ നാരായണദാസ്‌ എന്നിവർ പങ്കെടുക്കുന്നു. സംഘാടകസമിതി കൺവീനർ കെ അബ്ദുൾനാസർ സ്വാഗതം പറഞ്ഞു. പൊതുചർച്ച തുടങ്ങി. 147 പ്രതിനിധികൾ. Read on deshabhimani.com

Related News