കെഇപിഡബ്ല്യു സമരം
 ഡിസംബർ 10ന്‌



 കെഇപിഡബ്ല്യു സമരം
ഡിസംബർ 10ന്‌ പാലക്കാട്‌ ഡിസംബർ 10ന്‌ ശിരുവാണി പ്രോജക്ട്‌ സർക്കിൾ ഓഫീസിനുമുന്നിൽ ധർണ നടത്താൻ കേരള ഇറിഗേഷൻ ആൻഡ്‌ പ്രോജക്ട്‌ വർക്കേഴ്‌സ്‌ യൂണിയൻ (കെഇപിഡബ്ല്യു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു. മുഴുവൻ എച്ച്‌ആർ ജീവനക്കാരെയും സ്ഥാനക്കയറ്റം നൽകാനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തുക, എസ്‌എൽആർ ജീവനക്കാരെ വർക്കർ ഗ്രേഡ്‌ രണ്ടിൽ ഉൾപ്പെടുത്തുക, എച്ച്‌ആർ ജീവനക്കാരെ എസ്‌എൽആർ ആക്കുക, 2011 ക്യാബിനറ്റ്‌ തീരുമാനം നടപ്പാക്കുക, എസ്‌എൽആർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം ഹരിദാസ്‌ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി എസ്‌ നാരായണൻ അധ്യക്ഷനായി. സി ശിവദാസ്‌, മനോഹരൻ, അജേഷ്‌ കണ്ണൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി കെ സതീഷ്‌കുമാർ സ്വാഗതവും ടി ശിവാനന്ദൻ നന്ദിയും പറഞ്ഞു.      ഭാരവാഹികൾ: ആർ എ ഉണ്ണിത്താൻ (പ്രസിഡന്റ്‌), പി കെ സതീഷ്‌കുമാർ (സെക്രട്ടറി), മനോഹരൻ, എ എം അജേഷ്‌ (വൈസ്‌പ്രസിഡന്റ്‌), ടി ശിവാനന്ദൻ, സി ശിവദാസൻ (ജോയിന്റ്‌ സെക്രട്ടറി), വി എസ്‌ നാരായണൻ (ട്രഷറർ). Read on deshabhimani.com

Related News