അടയ്ക്കാ വിളവെടുപ്പ് തുടങ്ങി 
പ്രതീക്ഷയോടെ കർഷകർ



  കൊല്ലങ്കോട് നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ അടയ്ക്കാ വിളവെടുപ്പ് ആരംഭിച്ചു.  മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം, കളിയടയ്ക്ക നിർമിക്കാന്‍ പച്ചഅടയ്ക്ക വാങ്ങാന്‍  കച്ചവടക്കാർ എത്തിത്തുടങ്ങി. പച്ചഅടയ്ക്ക കിലോ 35 മുതൽ 38 രൂപ വരെയും പഴുത്തത്  65 രൂപ വിലയ്ക്കുമാണ് വ്യാപാരികൾ ശേഖരിക്കുന്നത്.  മണ്ണാർക്കാട്, കരിമ്പ, ശ്രീകൃഷ്ണപുരം പ്രദേശത്തുള്ള വ്യാപാരികള്‍ നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ അടയ്ക്ക മാസങ്ങൾക്കുമുമ്പേ പണം നൽകി കച്ചവടം ഉറപ്പിക്കുകയാണ്. മംഗള, സുമംഗള, മോഹിത് നഗർ തുടങ്ങിയ ഉയരം കുറഞ്ഞ, ഉൽപ്പാദനശേഷി കൂടിയ ഇനം കമുകുകളിൽനിന്നാണ് ഇപ്പോൾ വിളവ് ലഭിക്കുന്നത്. പഴുത്ത അടയ്ക്ക ഉണക്കി  ഉപയോഗിക്കാനും പച്ചഅടയ്ക്ക പാൻമസാല, കളിയടയ്ക്ക എന്നിവ  നിര്‍മിക്കാനും ഉപയോ​ഗിക്കും. പഴഞ്ഞി, കേച്ചേരി മാർക്കറ്റുകളാണ് ഉണക്ക അടയ്ക്കയുടെ പ്രധാന വിപണി. സേലം, മംഗലാപുരം, വിശാഖപട്ടണം എന്നിവിടങ്ങളിലെ കളിയടയ്ക്ക നിർമാണ കേന്ദ്രങ്ങളിലേക്കാണ് പച്ച അടയ്ക്ക കൊണ്ടുപോകുന്നത്. മലപ്പുറത്തും അടയ്ക്ക പൊളിച്ച് പരിപ്പ് ചെത്തുന്ന കമ്പനി ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News