പന്നിയങ്കര ടോൾ: സിപിഐ എം പ്രതിഷേധിച്ചു



വടക്കഞ്ചേരി  പന്നിയങ്കരയിലെ ടോൾപിരിവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി ഏരിയ കമ്മിറ്റി നേതൃത്വത്തിലായിരുന്നു സമരം.  കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ടോൾ പിരിവിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണ് കരാർ കമ്പനി ശ്രമിക്കുന്നതെന്ന് സി കെ രാജേന്ദ്രൻ പറഞ്ഞു. സ്വകാര്യ ബസുകളുടെ ടോൾ നിരക്ക് കുറച്ച് പൊതുഗതാഗതം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളുടെ ടോൾ നിരക്ക് കുറയ്‌ക്കുക, ദേശീയപാത നിർമാണം പൂർത്തിയാക്കുക, നാലുചക്ര ഓട്ടോറിക്ഷകളെ ടോളിൽനിന്ന്‌ ഒഴിവാക്കുക, തദ്ദേശവാസികൾക്കുള്ള സൗജന്യയാത്ര തുടരുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എൻ സുകുമാരൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറിയറ്റംഗം ടി എം ശശി, ഏരിയ സെക്രട്ടറി ടി കണ്ണൻ, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News