പൊലീസ് അസോ. ജില്ലാ സമ്മേളനത്തിന് തുടക്കം



പാലക്കാട് കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി. സൂര്യരശ്മി കൺവൻഷൻ സെന്ററിൽ ചേർന്ന സാംസ്കാരിക സമ്മേളനം നടൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. കെപിഎ ജില്ലാ പ്രസിഡന്റ് ഇ പി ശശി അധ്യക്ഷനായി.  ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ, കെപിഎ ജില്ലാ സെക്രട്ടറി ആർ സതീഷ്, സംസ്ഥാന നിർവാഹക സമിതി അം​ഗം സി പി സുധീഷ്, ജില്ലാ ട്രഷറർ വി രാമൻ, കെ സുജിത്ത് എന്നിവർ സംസാരിച്ചു.  പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് നാലിന് പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News