ബിഎസ്എന്‍എല്‍ ജീവനക്കാര്‍ 
പ്രതിഷേധിച്ചു



പാലക്കാട് ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഓൾ യൂണിയൻ ആൻഡ് അസോസിയേഷൻ ഇൻ ബിഎസ്എൻഎലിന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.  ജിഎം ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി ആർ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. സഞ്ചാർ നി​ഗാം എക്സിക്യൂട്ടീവ് അസോസിയേഷൻ ജില്ലാസെക്രട്ടറി പി ശ്രീജേഷ് അധ്യക്ഷനായി. ഓൾ ഇന്ത്യ ​ഗ്രാജുവേറ്റ് എൻജിനിയേഴ്സ് ടെലികോം ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി  പി എം പൊൻപ്രദീപ്, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ് സുനിൽകുമാർ, ഓൾ ഇന്ത്യ ബിഎസ്എൻഎൽ  ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി ജി രാജൻ, എ ആർ ജിനോ, യു ആർ രഞ്ജീവ്, കെ വി മധു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News