ഖാദിത്തൊഴിലാളികളുടെ 
മിനിമം കൂലിക്ക്‌ 21 കോടി അനുവദിച്ചു

ജില്ലാ ഖാദി ​ഗ്രാമ വ്യവസായ ടെക്‌നിക്കൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ സത്യ​ഗ്രഹം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് മിനിമം കൂലിക്കായി 21 കോടി രൂപ അനുവദിച്ചതോടെ ഖാദിത്തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ഏഴ് ദിവസമായി ജില്ലാ ഖാദി ​ഗ്രാമവ്യവസായ ടെക്‌നിക്കൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് ഖാദി പ്രോജക്ട് ഓഫീസിനുമുന്നിൽ നടത്തിയ സമരമാണ് അവസാനിച്ചത്.  കൂലി കൃത്യസമയത്ത് വിതരണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഏപ്രിൽ ആദ്യം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടത്താനും തീരുമാനമായി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച നടത്തിയ സത്യഗ്രഹ സമരം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ സുരേഷ് ഉദ്ഘാടനം ചെയ്തു.  യൂണിയൻ ജില്ലാ കമ്മിറ്റി അം​ഗം വി ബീന അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അം​ഗം കെ കെ സുമതി, ജില്ലാ സെക്രട്ടറി എസ് കൃഷ്ണകുമാരി, കെ കൃഷ്ണമൂർത്തി, കെ അംബിക, വി കാർത്യായനി, കെ രാജകുമാരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News