കെഎസ്‍കെടിയു 
ഏരിയ കേന്ദ്രങ്ങളില്‍ മാര്‍ച്ച് ഇന്ന്‌



പാലക്കാട് സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുളള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, നെൽകൃഷി സംരക്ഷിക്കുക, ഭൂരഹിതർക്ക് മിച്ചഭൂമി നൽകുക, പട്ടയം പ്രശ്നം പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെഎസ്‍കെടിയു ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നു. ചൊവ്വ  രാവിലെ 10നാണ് മാർച്ച്.  ജനുവരി അഞ്ചുമുതൽ ഫെബ്രുവരി എട്ടുവരെ ഈ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനത്താകെ ജാഥ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്  സമരം. Read on deshabhimani.com

Related News