പടയണി തീർത്ത്‌ കർഷകർ



 തിരുവനന്തപുരം/പാലക്കാട് സംയുക്ത കർഷകമോർച്ച ആഹ്വാനപ്രകാരം കർഷകർ ശനിയാഴ്‌ച രാജ്യത്തെ രാജ്‌ഭവനുകൾ വളഞ്ഞു. ദേശീയ കർഷക പ്രക്ഷോഭത്തിന്റെ ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ പാലിക്കുക, സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവില നിയമംവഴി നടപ്പാക്കുക, വൈദ്യുതിബിൽ പിൻവലിക്കുക, കാർഷികകടം എഴുതിത്തള്ളുക, പെൻഷൻ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കർഷക പടയണി. തിരുവനന്തപുരത്ത്‌ രാജ്‌ഭവൻമാർച്ച്‌  കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലെ പ്രധാന കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച്‌ നടന്നു.  കേരള കർഷകസംഘം, കിസാൻസഭ,  കർഷക യൂണിയൻ (എം), കിസാൻജനത (എസ്‌), കിസാൻജനത (എൽജെഡി), കർഷക കോൺഗ്രസ്‌ (എസ്‌), കേരള കർഷക യൂണിയൻ (സ്‌കറിയ), ജനാധിപത്യ കർഷക യൂണിയൻ, നാഷണലിസ്റ്റ്‌ കിസാൻസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാർച്ച്‌.  പാലക്കാട്‌ ഹെഡ്‌പോസ്റ്റ്‌ ഓഫീസിലേക്ക്‌ കർഷകർ മാർച്ച്‌ നടത്തി. കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എം ആർ മുരളി അധ്യക്ഷനായി.  എ എസ്‌ ശിവദാസ്,  കെ ഡി പ്രസേനൻ എംഎൽഎ, ജോസ്‌ മാത്യൂസ്‌, മണികണ്ഠൻ ഒറ്റശേരി, സുമലത മോഹൻദാസ്, എടത്തറ രാമകൃഷ്ണൻ, എം തോമസ് ജോൺ, കെ രവീന്ദ്രൻ, സുനിൽ തെക്കേതിൽ, മനോജ് ശങ്കരനെല്ലൂർ, ജോയ് കാക്കനാടൻ, ഇ എൻ രവീന്ദ്രൻ, പി പ്രീത, ശോഭന രാജേന്ദ്രപ്രസാദ്, എസ് സഹദേവൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News