ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്



പാലക്കാട് പിന്നോക്ക വിദ്യാർഥികളുടെ സ്കോളർഷിപ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ വി അനുരാഗ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ജിഷ്ണു അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി വിചിത്ര, ജില്ലാ സെക്രട്ടറി എസ് വിപിൻ, ജോയിന്റ്‌ സെക്രട്ടറി സി ജിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം കെ സി നിമേഷ് എന്നിവർ സംസാരിച്ചു.  ഒന്നാം ക്ലാസ്‌ മുതൽ എട്ടാം ക്ലാസ്‌ വരെയുള്ള പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സ്‌കോളർഷിപ്പാണ്‌ കേന്ദ്രസർക്കാർ ഇല്ലാതാക്കിയത്‌.  ഒമ്പത്‌, 10 ക്ലാസുകളിലെ വിദ്യാർഥികളുടെ സ്‌കോളർഷിപ്‌ 50 ശതമാനത്തിൽനിന്ന്‌ 40 ആയി കുറച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. Read on deshabhimani.com

Related News