പുഴയിൽനിന്ന് മണ്ണും ചെളിയും നീക്കും



പാലക്കാട് ജില്ലയിലെ നദികളിൽനിന്ന്‌ നീക്കം ചെയ്ത മണ്ണ്, ചെളി മറ്റ് അവശിഷ്ടങ്ങൾ എന്നിവ ഇ -ലേലം ചെയ്യുന്നതിന് ചെറുകിട, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീിയർ, ഭവാനി ബെയ്സിൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരെ ചുമതലപ്പെടുത്തി കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.  ഉദ്യോഗസ്ഥരുടെ അധികാര പരിധിയിലെ പുഴയിൽനിന്നുള്ള മണ്ണും ചെളിയും ഇ- ലേലം വഴി വിറ്റ്‌ ഈ തുക റിവർ മാനേജ്മെന്റ് ഫണ്ടിൽ നിക്ഷേപിക്കാനും ഉത്തരവിൽ പറയുന്നു.  ലേലത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഇ -ലേലമാണ് നടക്കുകയെന്ന് എൻഐസി ഡയറക്ടർ പി സുരേഷ് കുമാർ പറഞ്ഞു. ഇ -ലേലം നടത്തുന്ന മണ്ണ്, ചെളി, മാലിന്യങ്ങൾ തുടങ്ങിയ വസ്തുക്കൾക്ക് നേരത്തെ നിശ്ചയിച്ചിട്ടുള്ള തറവില പ്രകാരം ലേലം നടത്തും.  തറവിലയിൽ മാറ്റം വരുത്തണമെങ്കിൽ ലേല മേൽനോട്ട ചുമതലയുള്ള ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, ഭവാനി ബെയ്സിൻ, ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ വ്യക്തമായ ശുപാർശ സഹിതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്. Read on deshabhimani.com

Related News